Free Shipping on Orders Above ₹699 | Flat 25% Off on Selected Books | Exciting Combo Deals | Fast & Furious Delivery | Discover Your Next Favourite Read 

Azadi – Malayalam

₹224.00

Category:

Description

Book Details & Summary

Author Arundhati Roy
Category Articles,
Non Fiction,
Translations
ISBN 9789353907068
Binding Papercover
Published 15-09-2026
Publisher DC Books
Edition 13
Pages 228
Language Malayalam

Book Summary

‘ആസാദി’- സ്വാതന്ത്ര്യം, ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്‌ക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ, ലക്ഷക്കണക്കിന് കണ്ഠങ്ങളിൽനിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ?

അതിനുത്തരം കിട്ടുന്നതിനു മുൻപായി മറ്റൊരു ഭീകരാവസ്ഥ ‘ആസാദി’ എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി.

വിവർത്തനം: ജോസഫ് കെ. ജോബ്